Sri.C.N.JAYADEVAN MP INAUGURATING DISTRICT LEVEL ADMISSION FESTIVAL AT GHSS NANDIKKARA ON 01.06.2017
തൃശ്ശൂര്‍ ജീല്ലയിലെ പ്രവേശനോത്സവം നന്തിക്കര ഗവ.ഹയര്‍ സെക്കണ്ടറി സ്കൂളില്‍ ബഹു. തൃശ്ശൂര്‍ എം.പി. ശ്രീ സി.എന്‍ ജയദേവന് ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ തൃശ്ശൂര്‍ ജില്ലാപഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി ഷീലാവിജയകുമാര് അധ്യക്ഷത വഹിച്ചു. ശാസ്ത്രവിസ്മയച്ചുമര്, ഗണിതമൂല, ഇംഗ്ലീഷ് മാജിക് വാള് എന്നിവ ക്രമീകരിച്ചിരുന്നു. പ്രശസ്ത സിനിമാതാരം ജയരാജ് വാര്യര്‍, പറപ്പൂക്കര ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി കാര്ത്തികാജയന്, ജില്ലാപഢ്ചായത്ത് അംഗം ശ്രീ.ടിജി.ശങ്കരനാരായണന്, ജില്ലാ വിദ്യാഭ്യാസ ഉപ ഡയറക്ടര്‍ ശ്രീമതി കെ. സുമതി, ജില്ലാ വിദ്യാഭ്യാസ പരിശീലനകേന്ദ്രം സീനിയര്ലക്ചറര് ശ്രീമതി പി.ആര്. മേഴ്സി, സര്‍വ്വശിക്ഷാ അഭിയാന് ജില്ലാ പ്രോഗ്രാ ഓഫീസര്‍ ഡോ. എന്‍.ജെ.ബിനോയ്, പ്രോഗ്രാ ഓഫീസര്‍ ശ്രീ. മുഹമ്മദ് ഷാജുദ്ദീന്‍, ബി.പി.ഒ. ശ്രീ. സുരേഷ്ബാബു എന്‍.എസ്, ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ അരവിന്ദാക്ഷന് മാസ്റ്റര്‍, പ്രധാനാധ്യാപകന് ശ്രീ.കെ. രാജന് എന്നിവര്‍ പങ്കെടുത്തു.
Updated on: 07 Jun 2017