Seminar

തൃശൂർ ഡയറ്റിന്റെ നേതൃത്വത്തിൽ കേരളീയ വിദ്യാഭ്യാസം- ചരിത്രവും വർത്തമാനവും എന്ന വിഷയത്തിൽ ദേശീയ വിദ്യാഭ്യാസ സെമിനാർ 2020മാർച്ച് 10ന് രാവിലെ 10 മണിക്ക് ഡയറ്റിൽ വെച്ച് നടക്കുന്നു സംഘടിപ്പിക്കുകയാണ്. തൃശൂർ ഡയറ്റ് ലൈബ്രറിയെ പഠന ഗവേഷണ കേന്ദ്രമാക്കുന്നതിന്റെ ഭാഗമായി ഡയറ്റ് ലൈബ്രറിയിൽ, ജോസഫ് മുണ്ടശ്ശേരി സ്മാരകമായി ഒരു പഠന കേന്ദ്രം സ്ഥാപിക്കുകയും അത് ജില്ലയിലെ അധ്യാപകർക്ക് പ്രയോജനപ്രദമാകുന്ന വിധം വളർത്തിയെടുക്കുകയും ചെയ്യുക എന്ന കാഴ്ചപ്പാടിന്റെ ഭാഗമായിട്ടു കൂടിയാണ് ഇത്തരം പ്രവർത്തനങ്ങൾ നടപ്പിലാക്കുന്നത്.

സംസ്ഥാന ഗവേഷണ സമിതി (SCERT ) ഡയറക്ടർ ഡോ.ജെ പ്രസാദ് ഉദ്ഘാടനം ചെയ്യുന്ന സെമിനാറിൽ കേരളത്തിലെ പ്രമുഖ സാഹിത്യ സാമൂഹ്യ നിരൂപകനും പ്രഭാഷകനുമായ ഡോ.സുനിൽ പി ഇളയിടം, അറിവും സാമൂഹികതയും എന്ന വിഷയം അവതരിപ്പിക്കും, ഡോ.കെ.ബിജു (തമിഴ്നാട് കേന്ദ്ര സർവകലാശാല), കേരളീയ വിദ്യാഭ്യാസം- സാധ്യതകളും സങ്കേതങ്ങളും എന്ന വിഷയത്തിലും ഡോ.പി.പി പ്രകാശൻ (ഹയർസെക്കണ്ടറി ജോയിന്റ് ഡയറക്ടർ), മുണ്ടശ്ശേരിയുടെ കാഴ്ചപ്പാടും കേരള വിദ്യാഭ്യാസവും എന്ന വിഷയത്തിലും പ്രബന്ധങ്ങൾ അവതരിപ്പിക്കും. ഡോ.സി.പി. ചിത്ര (ഹയർസെക്കണ്ടറി മുൻ ഡയറക്ടർ),മോഡറേറ്ററായിരിക്കും.